കൊച്ചി: നിയുക്ത കുട്ടനാട് എം.എൽ.എയും എൻ.സി.പി നേതാവുമായ തോമസ് .കെ .തോമസിനെ പുതിയ എൽ.ഡി.എഫ് മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് എൻ.വൈ.സി എറണാകുളം ജില്ല പ്രസിഡന്റ് അനൂബ് . ബി. റാവുത്തർ ആവശ്യപ്പെട്ടു. ദീർഘകാലം എം.എൽ.എയും മന്ത്രിയുമായിരുന്ന എ.കെ .ശശീന്ദ്രനെ പരിഗണിക്കുന്നതിനു പകരം എൻ.സി.പിയിൽ നിന്നും പുതുമുഖമായ തോമസ്. കെ തോമസിന് മന്ത്രിസ്ഥാനം നൽകുകയാണ് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.