കൊച്ചി: കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലൂർദ് ആശുപത്രി കൊവിഡ് ഹോം കെയർ പാക്കേജുകൾ ആരംഭിച്ചു. ശ്വാസകോശരോഗ വിദഗ്ദ്ധനുമായി വിദൂര കൺസൾട്ടേഷൻ, ദിവസത്തിൽ രണ്ടു തവണ നഴ്‌സുമാരുടെ വിദൂര സേവനം, പോഷകാഹാര വിദഗ്ദ്ധരുടെ കൺസൾട്ടേഷൻ, ബോധവത്കരണം, മാനസികാരോഗ്യ പിന്തുണ തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു. വിവരങ്ങൾക്ക്: 9496002666