കാലടി: കാലടി എക്സൈസ് വനംവകുപ്പിന്റെ സഹകരണത്തോടെ കണ്ണിമംഗലം ഭാഗത്ത് നടത്തിയ റെയ്ഡിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് ഒളിപ്പിച്ചുവെച്ചിരുന്ന 450 ലിറ്റർ വാഷും ചാരായവും കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ആർ.ജി. മധുസൂദനന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.എൽ. ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻദാസ്, അനൂപ്, സക്കീർ ഹുസൈൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വികാസ് മോഹൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സൈനുദ്ദീൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.