കോലഞ്ചേരി: അന്നദാനവുമായി വാരിയർ ഫൗണ്ടേഷൻ രംഗത്ത്. മഴുവന്നൂർ പഞ്ചായത്തിലെ 12,13,14,15,16 വാർഡുകളിലേക്കാണ് അന്നദാനമൊരുക്കുന്നത്. പഞ്ചായത്ത് അംഗങ്ങളുടേയും വിവിധ സംഘടനകളുടേയും വാരിയർ ഫൗണ്ടേഷൻ യൂത്ത് മൂവ്‌മെന്റിന്റെയും സഹകരണത്തോടെയാണ് വിതരണം നടത്തുന്നത്. വീട്ടിൽ ഭക്ഷണം പാചകംചെയ്യാൻ കഴിയാത്തസാഹചര്യമുള്ളവർക്ക് പ്രയോജപ്പെടുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കൺവീനർ അനിയൻ പി.ജോൺ അറിയിച്ചു.