കിഴക്കമ്പലം: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നത്തുനാട് സഹകരണ ബാങ്ക് മൂന്നുലക്ഷം രൂപ നൽകി. ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ നിയുക്ത എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ പ്രസിഡന്റ് നിസാർ ഇബ്രാഹാമിൽനിന്നും ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ടി. തോമസ്, എൻ.എം. അബ്ദുൾകരിം, എൻ.വി. വാസു, എം.കെ. വേലായുധൻ, എൽദോ ടി. .തങ്കച്ചൻ, വൽസ എൽദോ എന്നിവർ പങ്കെടുത്തു.