കൊച്ചി: കൊച്ചി നഗരസഭ 63ാം ഡിവിഷനിലെ കൗൺസിലറും സി.പി.എം വൈറ്റില ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ.ശിവന്റെ വിയോഗത്തിൽ കൗൺസിൽ അനുശോചിച്ചു. ഏത് പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിട്ട അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്കു പോലും സ്വീകാര്യനായിരുന്നുവെന്ന് മേയർ അഡ്വ. എം.അനിൽകുമാർ പറഞ്ഞു.ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പൊതുപ്രവർത്തകരെ സംബന്ധിച്ചും ഈ വേർപാട് കനത്ത നഷ്‌ടാണെന്ന് അദ്ദഹം ഓൺലൈനായി ചേർന്ന കൗൺസിൽ അനുശോചന യോഗത്തിൽ പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെ. സനിൽമോൻ, പ്രിയ പ്രശാന്ത്, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, സി.എ. ഷക്കീർ, എം.ജി. അരിസ്റ്റോട്ടിൽ, അഡ്വ. പി.എസ്.വിജു, ഹെൻട്രി ഓസ്റ്റിൻ, സജിനി ജയചന്ദ്രൻ, എസ്. ശശികല എന്നിവർ സംസാരിച്ചു.