bank
വാക്സിൻ ചലഞ്ചിലേക്ക്, വടവുകോട് ഫാർമേഴ്‌സ് സഹകരണബാങ്ക് നൽകുന്ന പത്ത് ലക്ഷം രൂപ പ്രസിഡന്റ് എം. എം. തങ്കച്ചനിൽ നിന്ന് നിയുക്ത എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ ഏ​റ്റുവാങ്ങുന്നു

കോലഞ്ചേരി: വാക്സിൻ ചലഞ്ചിലേക്ക് വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് പത്തുലക്ഷം രൂപ നൽകി. ബാങ്ക് ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് എം എം. തങ്കച്ചനിൽനിന്ന് നിയുക്ത എം.എൽ.എ അഡ്വ. പി.വി. ശ്രീനിജൻ തുക ഏ​റ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ, പി.ടി. അജിത് എന്നിവർ പങ്കെടുത്തു.