അങ്കമാലി: മമ്പ്ര പള്ളിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ പ്രവർത്തിച്ചിരുന്ന ചാരായവാറ്റുകേന്ദ്രം അങ്കമാലി എക്സൈസ് നശിപ്പിച്ചു. 200 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി. പ്രിവന്റീവ് ഓഫീസർ വി.ഇ. അയൂബ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എ. സജീവ് ,ജിതിൻ ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി.