kunchan

മാതമംഗലം: കുറ്റൂർ ഗവ. യു.പി. സ്‌കൂൾ റിട്ട. പ്രധാന അദ്ധ്യാപകൻ സി.കെ. കുഞ്ഞൻ മാസ്റ്റർ (91) നിര്യാതനായി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, പയ്യന്നൂർ സബ് ജില്ലാ കമ്മിറ്റി ട്രഷറർ,സീനിയർ സിറ്റിസൺ ഫോറം മാതമംഗലം യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇടതു പക്ഷ സഹയാത്രികനായിരുന്ന കുഞ്ഞൻ മാസ്റ്റർ എസ്.എൻ.ഡി.പി യോഗം ശാഖ മാതമംഗലത്തു രൂപീകരിക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. മാതമംഗലത്തെ ശ്രീനാരായണ ആശുപത്രിയുടെ സ്ഥാപകരിൽ ഒരാളാണ് ആശുപത്രി കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചു. മാതമംഗലത്തെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു മാസ്റ്റർ. ഭാര്യ: രാജമ്മ (റിട്ട. അദ്ധ്യാപിക, മാതമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: സി.കെ മണി (മൂവാറ്റുപുഴ), സി.കെ ശാന്ത (അടിമാലി), സി.കെ ലിറ്റി (കാഞ്ഞങ്ങാട്), സി.കെ അമ്പിളി (കാഞ്ഞങ്ങാട്). മരുമക്കൾ: ശേഖരൻ, രവി, രാജേന്ദ്രൻ, ഗംഗാധരൻ (എൻജിനിയർ, എറണാകുളം). സംസ്‌കാരം ഇന്നു രാവിലെ 9 ന് മാതമംഗലം താറ്റ്യേരി പൊതുശ്മശാനത്തിൽ.