അങ്കമാലി: ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുഇടങ്ങൾ സാനിറ്റൈസേഷൻ നടത്തി. റേഷൻകടകൾ, ബസ്‌സ്റ്റാൻഡുകൾ, സർക്കാർ സ്ഥാപനങ്ങൾ, മാർക്കറ്റ്, മൃഗാശുപത്രി, ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുടെ പരിസരം തുടങ്ങിയ സ്ഥലങ്ങളാണ് സാനിറ്റെസേഷൻ നടത്തിയത്. ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ്, മേഖലാ സെക്രട്ടറി എൽദോ ബേബി, വിഷ്ണു വിജയൻ, ശ്രീലാൽ പ്രേം, അമൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.