കോലഞ്ചേരി: വടവുകോട് ഗവ. എൽ.പി സ്‌കൂളിൽ അദ്ധ്യയനമില്ലാത്ത കൊവിഡ് കാലത്തും കരുതലായി കപ്പക്കൃഷിക്ക് തുടക്കം കുറിച്ചു. പ്രധാനാദ്ധ്യാപകൻ സുരേഷ് ടി.ഗോപാലും പി.ടി.എ പ്രസിഡന്റ് അനിലുമാണ് മുൻകൈയെടുത്തത്. സ്‌കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലത്താണ് കപ്പ നട്ടത്. അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് പലപ്പോഴായി കിളച്ചൊരുക്കിയ സ്ഥലത്താണ് കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രണ്ടുപേർ മാത്രം പങ്കെടുത്ത് കൃഷിക്ക് തുടക്കമിട്ടത്.