covid
മലയാറ്റൂർ - നീലീശ്വരം സർവീസ് സഹകരണ ബാങ്ക് കൊവിസ് രോഗബാധിതരായ കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതണോദ്ഘാടനം പ്രസിഡന്റ് ജോസ് മൂലൻ നിർവഹിക്കുന്നു

കാലടി: മലയാറ്റൂർ -നീലീശ്വരം സഹകരണ ബാങ്ക് കൊവിഡ് ബാധിത കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകി. ബാങ്ക് പ്രസിഡന്റ് ജോസ് മൂലൻ വിതണോദ്ഘാടനം നിർവഹിച്ചു. ബിജു ചിറയത്ത്, ജോണി പാലാട്ടി, എം.ആർ. റെജി, സുധീഷ്, സെക്രട്ടറി എം.കെ. തമ്പാൻ എന്നിവർ നേതൃത്വം നൽകി.