keezhmad
കീഴ്മാട് ഗ്രാമപഞ്ചായത്ത് ആരംഭിച്ച കൊവിഡ് ക്വാറന്റയിൻ കേന്ദ്രത്തിലേക്ക് കീഴ്മാട് സർവീസ് സഹകരണ ബാങ്ക് നൽകുന്ന വാഷിംഗ് മെഷീനും ഇൻഡക്ഷൻ കുക്കറുകളും ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള പഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന് കൈമാറുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് എം.ആർ.എസ് സ്‌കൂളിൽ ആരംഭിച്ച കൊവിഡ് ക്വാറന്റെയിൻ കേന്ദ്രത്തിലേക്ക് ആവശ്യമായ വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങൾ കീഴ്മാട് സർവീസ് സഹകരണ ബാങ്ക് നൽകി. ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള പഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന് ഉപകരണങ്ങൾ കൈമാറി. ബോർഡ് മെമ്പർമാരായ പി.എ. മുജീബ്, കെ.കെ. അജിത്കുമാർ എന്നിവർ സംബന്ധിച്ചു.