പെരുമ്പാവൂർ: അമിതവിലയ്ക്ക് വിൽക്കാൻ വച്ചിരുന്ന രണ്ടു ലിറ്റർ ചാരായവും വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന എൺപതു ലിറ്റർ വാഷും പെരുമ്പാവൂർ എക്‌സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രതി ഓടി രക്ഷപെട്ടു. വീടിന്റെ പിന്നിലെ വർക്ക് ഏരിയയിലാണ് വാറ്റിക്കൊണ്ടിരുന്നത്. വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യശാലകളെല്ലം അടച്ചിരിക്കുന്ന സാഹചര്യത്തിൽ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു എക്‌സൈസ് റെയ്ഡ്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹാരീസ്, പ്രിവന്റീവ് ഓഫീസർമാരായ അജയകുമാർ, ജോൺസൺ, അജി,സിവിൽ എക്‌സൈസ് ഓഫീസർ ബിജു, ഡ്രൈവർ ബെന്നി പീറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.