പെരുമ്പാവൂർ: കൊവിഡ് ബാധിച്ച് ഭക്ഷണത്തിനായി പ്രയാസപ്പെടുന്ന വീടുകളിലും ലോക്ക് ഡൗൺ മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും ഉച്ചഭക്ഷണവും അവശ്യമരുന്നുകളും വിതരണം ചെയ്യുന്നതിനായി പെരുമ്പാവൂരിൽ ജനകീയ അടുക്കള ആരംഭിക്കുന്നു. റെസിഡൻസ് അസോസിയേഷൻ മേഖലാ കമ്മറ്റി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, കനിവ് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നുമുതൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലാണ് ജനകീയ അടുക്കള ആരംഭിക്കുന്നത്. സേവനം ആവശ്യമുള്ളവർ അഡ്വ. എൻ സി മോഹനൻ ഫോൺ: 9447052999. കെ ഇ നൗഷാദ് 9895337725, ജി. ജയപാൽ 9544844446. അസീസ് 9447435378, പി.കെ. സുരേന്ദ്രൻ 9846900025 എന്നിവരെ ബന്ധപ്പെടണം.