ambulance
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്കൽ എസ്..എൻ.ഡി.പി ശാഖായോഗം, മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി താന്നിപ്പുഴ എന്നിവർ തങ്ങളുടെ ആംബുലൻസുകൾ ഒക്കൽ ഗ്രാമ പഞ്ചായത്തിനു കൈമാറുന്നു

പെരുമ്പാവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്കൽ എസ്.എൻ.ഡി.പി ശാഖായോഗം, മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി താന്നിപ്പുഴ എന്നിവർ തങ്ങളുടെ ആംബുലൻസുകൾ ഒക്കൽ ഗ്രാമ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് സിന്ധു ശശി, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു , പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെർസൺ മിനി സാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോളി ബെന്നി, എസ്. എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എം.പി. സദാനന്ദൻ, മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കെ.എം. ജോഷി എന്നിവർ പങ്കെടുത്തു