പെരുമ്പാവൂർ: കൊവിഡ് വ്യാപനം അതിരൂക്ഷമായ ഘട്ടത്തിൽ രായമംഗലം ഗ്രാമപഞ്ചായത്ത് കുറുപ്പംപടി ഡയറ്റിൽ ആരംഭിക്കുന്ന കൊവിഡ് ഡൊമിസിലിയറി കെയർ സെന്ററിലേക്ക് കുന്നത്തുനാട് എൻ.എസ്.എസ് യൂണിയൻ 25 കട്ടിലുകൾ നൽകി. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.കെ. ശ്രീശകുമാറിൽനിന്ന് രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ കട്ടിലുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ ബിജു കുര്യാക്കോസ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ മെമ്പർമാരായ സി.എസ്. രാധാകൃഷ്ണൻ, അനുരാഗ് പരമേശ്വരൻ, കെ.ജി. അനീഷ്, സുലേഖ ഗോപാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.