l-k-krishnankutty-86

കൊച്ചി: മാതൃഭൂമി മുൻ കൊച്ചി ബ്യൂറോ ചീഫ് എൽ.കെ. കൃഷ്ണൻകുട്ടി (86) നിര്യാതനായി. എറണാകുളം പ്രസ് ക്ലബ്ബിന്റെയും എറണാകുളം കരയോഗത്തിന്റെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധിയനും സർവോദയ പ്രവർത്തകനുമായിരുന്ന കൃഷ്ണൻകുട്ടി സാമൂഹികസാംസ്‌കാരിക മേഖലകളിലെ തിളക്കമാർന്ന വ്യക്തിത്വമായിരുന്നു. ഭാര്യ: കെ. സരളാദേവി (റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ). മക്കൾ: കൃഷ്ണപ്രിയ (എരൂർ ഭാരതീയ വിദ്യാഭവൻ അദ്ധ്യാപിക), മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി ധ്യാനാമൃതാനന്ദ. മരുമകൻ: സഞ്ജീവ്കുമാർ (ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി മുൻ ഡെപ്യൂട്ടി മാനേജർ)