പെരുമ്പാവൂർ: ക്രാരിയേലി സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7,24,078 രൂപ സംഭാവന നൽകി. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽനിന്നുള്ള തുകയും ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളവും ബാങ്ക് പ്രസിഡന്റിന്റെ ഒരുമാസത്തെ ഓണറേറിയവും ഉൾപ്പെടെയുള്ള തുകയുടെ ചെക്ക് കുന്നത്തുനാട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എൻ.എ. മണിക്ക് ബാങ്ക് പ്രസിഡന്റ് പി.എസ്. സുബ്രമണ്യൻ കൈമാറി. ബാങ്ക് സെക്രട്ടറി എം.വി. ഷാജി, ഭരണസമിതി അംഗങ്ങളായ വിനു സാഗർ, എ.കെ. ഷാജു തുടങ്ങിയവർ പങ്കെടുത്തു.