കാലടി: യൂത്ത് കോൺഗ്രസ് മലയാറ്റൂർ - നീലീശ്വരം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാറ്റൂർ ആകാശപ്പറവകളുടെ ആശ്രമത്തിലേക്ക് അവശ്യസാധനങ്ങൾ നൽകി. ആശ്രമത്തിലെ അന്തേവാസികളുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്ന സാംസൺ അപ്പൻ കൊവിഡ് ബാധിതനായി ചികിത്സയിലാണ്. തുടർന്നാണ് യൂത്ത് കോൺഗ്രസ് സഹായവുമായി എത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അവശ്യവസ്തുക്കൾ ആശ്രമത്തിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ സെലിൻ പോൾ, സ്റ്റീഫൻ മാടവന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ്സ് കെ. ജെ എന്നിവർ പങ്കെടുത്തു.