കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ പൊലീസ് 172 കേസുകൾ രജിസ്റ്റർ ചെയ്തു. ഗുരുതര ലംഘനം നടത്തിയ 59 പേരെ അറസ്റ്റു ചെയ്തു. 82 വാഹനങ്ങൾ പിടിച്ചെടുത്തു. പിഴയിനത്തിൽ 1,30,500 രൂപ ഈടാക്കി.