കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ ഡോമിസിലിയറി കെയർ സെന്ററിലേക്ക് കാക്കൂർ സർവീസ് സഹകരണ ബാങ്ക് പൾസ് ഒക്സിമീറ്ററുകൾ നൽകി. ആദ്യഘട്ടത്തിൽ അഞ്ചെണ്ണമാണ് നൽകിയിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാനിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എം. ജോർജ്, കെ.കെ. രാജ്കുമാർ, അഡ്വ. സന്ധ്യാമോൾ പ്രകാശ്, ബാങ്ക് സെക്രട്ടറി ശ്രീദേവി അന്തർജ്ജനം എന്നിവർ പങ്കെടുത്തു. ഡി.സി.സിയിലേക്ക് ആവശ്യമായ കട്ടിലുകളും കിടക്കകളും മറ്റ് അവശ്യവസ്തുക്കളും നേരത്തെ കാക്കൂർ ബാങ്ക് നൽകിയിരുന്നു.