scb-nathyattukauuan
വാക്സിൻ ചലഞ്ചിലേക്ക് ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്ക് നൽകുന്ന തുക പ്രസിഡന്റ് സി.എ. രാജീവിൽ നിന്നും എസ്. ശർമ്മ ഏറ്റുവാങ്ങുന്നു.

പറവൂർ: വാക്സിൻ ചാലഞ്ചിലേക്ക് നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണബാങ്ക് നൽകിയ 4,16,891 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് മുൻ മന്ത്രി എസ് ശർമയ്ക്കു കൈമാറി. ഭരണസമിതി അംഗങ്ങളായ എൻ.ആർ. സുധാകരൻ, പി.എം. സരിൻ എന്നിവർ പങ്കെടുത്തു. ജീവനക്കാരും ബോർഡ് അംഗങ്ങളും നൽകിയ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.