പറവൂർ: കൊവിഡ് ബാധിച്ചു കഴിയുന്നവരുടെയും ക്വാറന്റെയിനിൽ കഴിയുന്നവരുടെയും കുടുംബങ്ങളിൽ യൂത്ത് കോൺഗ്രസ് ഏഴിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യം നൽകി. മണ്ഡലം പ്രസിഡന്റ് വിൻസന്റ് വർഗീസ്, ഷിയോൺ ജോസഫ്, വിബിൻ റിബല്ലോ, റോജൻ വിൻസന്റ് തുടങ്ങിയവർ നേതൃത്വം നൽകി.