പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് കൊവിഡ് രോഗികളെ സഹായിക്കുന്നതിന് ആതുരപദ്ധതി തുടങ്ങി. ആർ.ടി.പി.സി.ആർ ടെസ്റ്റും കൊവിഡ് ഹെൽപ്പ് ലൈനും പദ്ധതിയുടെ ഭാഗമായുണ്ട്. ബാങ്ക് പരിധിയിലുള്ള വീട്ടിലെത്തി മിതമായ നിരക്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് പരിശോധനക്ക് സ്രവമെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും രോഗികൾക്ക് മരുന്ന് നൽകുന്നതിനുമാണ് കൊവിഡ് ഹെൽപ്പ്ലൈൻ. സഹകരണ ലാബിലെ ടെസ്റ്റിന് 9497026255, ആംബുലൻസിന് 9495069239, കൊവിഡ് ഹെൽപ്പ്ലൈനിന് 6238060977, 9383454689 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടണമെന്ന് ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അറിയിച്ചു.