തോപ്പുംപടി: ലോക്ക്ഡൗണിൽ ഭക്ഷണം ലഭിക്കാതെ വലയുന്നവർക്ക് ഒരു നേരത്തെ ആഹാരം എത്തിക്കുന്ന തിരക്കിലാണ് മട്ടാഞ്ചേരി സ്വദേശി മുകേഷ് ജൈൻ. ഹോട്ടലുകൾക്ക് പലതും പൂട്ടിയതോടെ ഡ്രൈവർമാരടക്കം ദുരതത്തിലാണ്.ഇതു തിരിച്ചറിഞ്ഞാണ് തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ മുകേഷ് തീരുമാനിച്ചത്. ആദ്യ ദിനത്തിൽ 50 പേർക്ക് ഭക്ഷണം നൽകി. വരും ദിവസങ്ങളിൽ ചോറ് പൊതികളുടെ എണ്ണം കൂട്ടു. പശ്ചിമകൊച്ചി, എറണാകുളം, റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലാണ് ഭക്ഷണം വിതരണം ചെയുന്നത്. ഓട്ടോറിക്ഷയിൽ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഭക്ഷണ വിതരണം.ഭക്ഷണത്തോടൊപ്പം ഒരു കുപ്പിവെള്ളവും ഒരു മുഖാവരണവും നൽകുന്നുണ്ട്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും മുകേഷ് ഭക്ഷണം വിതരണം ചെയ്തിരുന്നു.