പള്ളുരുത്തി: കൊവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ പള്ളുരുത്തി കുമ്പളങ്ങി വഴിയിലാണ് സംഭവം. ആളപായമില്ല. പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഈ വഴിയിൽ കുറെ സമയം ഗതാഗതം സ്തംഭിച്ചു.