കളമശേരി:ഏലൂക്കര, പാതാളം, പുതിയ റോഡ്, കണ്ടെയ്നർ റോഡ് തുടങ്ങിയ ഇടങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് പ്രഭാതസവാരി.നിരവധിപ്പേരാണ് ഇവിടങ്ങളിൽ നടക്കാനിറങ്ങുന്നത്.16വരെ പൊതുഇടങ്ങളിൽ കൂട്ടം കൂടുകയോ പുറത്ത് ഇറങ്ങുകയോ ചെയ്യരുതെന്ന കർശന നിർദേശം ഉണ്ടായിരിക്കെയാണിത്. പൊലീസ് എത്തും മുമ്പേ നടത്തം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.