അങ്കമാലി: കറുകുറ്റി പഞ്ചായത്ത് ഭരണസമിതി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. എഫ്.എൽ.ടി.സി അടിയന്തരമായി പ്രവർത്തനം ആരംഭിക്കുക, കൊവിഡ് പരിശോധനയ്ക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി വാഹനസൗകര്യം ഒരുക്കുക, സന്നദ്ധസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, അണുനശീകരണവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിക്കുക, മുന്നൂർപ്പിള്ളി ഐ.എച്ച്.ഡി.പി കോളനി അടക്കമുള്ള സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ചു കൊടുക്കുന്നതിന് ഇടപെടുക, ടെലിമെഡിസിൻ, ഡോർഡെലിവറി സംവിധാനങ്ങൾ പ്രവർത്തന സജ്ജമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ഡി.വൈ.എഫ്.ഐ.മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ. പി. റെജീഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി. ആഷിക് ഷാജി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ജോണി മൈപ്പാൻ, റോജിസ്
മുണ്ടപ്ലാക്കൽ, കൈലാസ്‌നാഥ്, ഷിബു എന്നിവർ പ്രസംഗിച്ചു.