കൊച്ചി: കൊവിഡ് കാല സേവനപ്രവർത്തനങ്ങൾക്ക് എക്‌സൈസ് വകുപ്പ് എറണാകുളം കച്ചേരിപ്പടിയിലെ സോണൽ കോംപ്‌ളക്‌സിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സേവനങ്ങൾ കൊവിഡ് വാക്‌സിനെടുക്കാൻ പോകാൻ വാഹനസൗകര്യമില്ലാത്തവർക്ക് വാഹനം മരുന്ന്, ഭക്ഷണം എന്നിവ ലഭിക്കാത്തവർക്ക് സഹായം നൽകും. അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾ മദ്യം ലഭിക്കാതെ പ്രശ്‌നങ്ങളുണ്ടാകുന്നവരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ലഹരിവിമോചന കേന്ദ്രത്തിലോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സയ്ക്ക് എത്തിക്കാൻ വാഹനസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഫോൺ 0484 2390657 ലഹരിവിമോചന കേന്ദ്രം 9539354278, 807557465 വിമുക്തി കൗൺസിലർ 9516444448 വിമുക്തി മാനേജർ 9446218071