കൊച്ചി: ലോക്ക് ഡൗണിന് എല്ലാവരും വീട്ടിൽ അടച്ചിരിക്കുമ്പോൾ പക്ഷിമൃഗാദികൾക്കുള്ള ഭക്ഷണം മറക്കല്ലേയെന്നോർമ്മിപ്പിച്ച് റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സമിതിയായ റാക്കോ. പക്ഷികൾക്ക് ഭക്ഷണം നൽകാൻ റാക്കോ ആരംഭിച്ച പദ്ധതി സംസ്ഥാന ചെയർമാൻ പി.ആർ പത്മനാഭൻ നായർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പൂർവികർ ഉച്ചഭക്ഷണ സമയത്ത് ഒരു ഉരുള ചോറ് പിതൃക്കൾക്കായി പുറത്തേയരക്ക് നൽകിയിരുന്നതിന്റെ ആവർത്തനമാണിത്. വിവിധ യൂണിറ്റുകൾ ഭക്ഷണവും വെള്ളവും പുറത്ത് വച്ച് പങ്കെടുത്തു. കുരുവിള മാത്യുസ്, കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ, ജോൺ തോമസ്, കെ.എം. രാധാകൃഷ്ണൻ, കെ.കെ. വാമലോചനൻ, ടി.എൻ. പ്രതാപൻ, സലാം പുല്ലേപ്പടി, ഷാജൻ ആന്റണി, സി. ചാണ്ടി, സേവി ജോസഫ്, കെ. അപ്പുക്കുട്ടൻ, എൽ.വി. രാജേഷ്, വി.പി. സുബ്രമണ്യൻ, ബി. ഗോപാലകൃഷ്ണൻ, ജവൽ ചെറിയാൻ തുടങ്ങിയവർ പങ്കാളികളായി.