ty-jobi
പൂവ്വത്തുശ്ശേരിയിൽ ആരംഭിച്ച തൊഴിൽ പരിശീലന കേന്ദ്രം വ്യവസായ വികസന ഓഫീസർ ടി.വൈ. ജോബി ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്വാശ്രയസംഘത്തിലെ രണ്ടാമത്തെ തൊഴിൽ പരിശീലനകേന്ദ്രം പൂവത്തുശേരിയിൽ ആരംഭിച്ചു. തൊഴിൽരഹിതരായ വനിതകൾക്ക് ആധുനികരീതിയിലുള്ള മെഷീനറികൾ ഉപയോഗിച്ച് പ്രകൃതിദത്ത ബാഗുകൾ വ്യാപാരസ്ഥാപനങ്ങൾക്ക് സൗജന്യനിരക്കിൽ നിർമ്മിച്ചു നൽകുന്നതോടൊപ്പം തൊഴിൽരഹിതരായ വനിതകൾക്ക് തൊഴിൽപരിശീലനവും നൽകുകയെന്നതാണ് സ്വാശ്രയസംഘത്തിന്റെ മുഖ്യലക്ഷ്യം.

പാറക്കടവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ടി.വൈ. ജോബി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ഷാജു സെബാസ്റ്റ്യൻ, ഐ.ഡി. ജിമ്മി, ലീല പ്രദീപ്, ഹേമ അനിൽ, മിനി ജയൻ, രാജി ജിനേഷ്, റാണി ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.