കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദിന്റെ നിര്യാണത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരുടെയും മനസ് കീഴടക്കിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു വിപിൻചന്ദെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസും ജനറൽ സെക്രട്ടറി കെ.സി. സ്മിജനും അനുസ്മരിച്ചു.