മൂവാറ്റുപുഴ: ബാറുകളും കള്ളുഷാപ്പുകളും അടച്ചതോടെ വ്യാജമദ്യ വില്പനയും നിർമാണവും വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധനകൾ കർശനമാക്കി. ഇതുസംബന്ധിച്ച് വിവരം ലഭിച്ചാൽ എക്സൈസ് സ്റ്റേഷനിൽ അറിയിക്കണം.

കൊവിഡിനെത്തുടർന്ന് കഴിഞ്ഞവർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുപ്പത് വ്യാജമദ്യ നിർമാണകേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തി മദ്യവും നിർമാണസാമഗ്രികളും പിടിച്ചെടുത്തത്. വ്യാജമദ്യ നിർമാണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങൾ അമിതമായി വാങ്ങുന്നതായി പൊലീസിന്റേയും എക്സൈസിന്റേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

റബർ തോട്ടങ്ങൾ ആളൊഴിഞ്ഞ പറമ്പുകൾ, കാടുകയറിക്കിടക്കുന്ന കെട്ടിടങ്ങൾ, നിർമാണം പൂർത്തിയാകാതെ കിടക്കുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നുണ്ട്.