കൊച്ചി: ജില്ലയിൽ 876297പേർ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്ന് 573070 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്ന് 303227 പേരും വാക്‌സിൻ സ്വീകരിച്ചു. ശനിയാഴ്ച്ച വരെയുള്ള കണക്കാണിത്.
692962ആളുകൾ ആദ്യ ഡോസ് വാക്‌സിനും 183335 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 132145 ആരോഗ്യ പ്രവർത്തകർ, 79004 കൊവിഡ് മുന്നണി പോരാളികൾ,45 നും 60 നും ഇടയിൽ പ്രായമുള്ള 230024 പേർ, 60 വയസിനു മുകളിലുള്ള 435120 ആളുകൾ എന്നിങ്ങനെയാണ് തരം തിരിച്ചുള്ള കണക്ക്. 173742 പേർക്ക് കൊവിഷീൽഡ് രണ്ട് ഡോസ് നൽകി. 9593 ആളുകൾക്ക് കൊവാക്‌സിന് രണ്ടാം ഡോസും സ്വീകരിച്ചു.