വൈപ്പിൻ: തീരദേശത്ത് ലോക്ക്ഡൗൺ സമയത്തും റേഷൻ മുടങ്ങുന്നു. പല റേഷൻകടകളിലും മേയിലെ റേഷൻ ഇതുവരെ എത്തിയിട്ടില്ലെന്നാണ് പരാതി. അടിയന്തരമായി റേഷൻ സാധനങ്ങൾ കടയിലെത്തിക്കണമെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കണമെന്നും 7മാസത്തെ കിറ്റ്‌വിതരണത്തിന്റെ കമ്മീഷൻ ഉടൻ നൽകണമെന്നും ഓൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈപ്പിൻ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. ഇസഹാക്ക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എ. സന്തോഷ്, എം.ആർ. സണ്ണി, എൻ.ബി. ശശീന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.