കോലഞ്ചേരി: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കോലഞ്ചേരി വൈസ് മെൻസ് ക്ലബിന്റെ സ്‌നേഹസ്പർശം പദ്ധതിക്ക് തുടക്കമായി. വിവിധ അഗതി മന്ദിരങ്ങളിലും ഭിന്നശേഷിക്കാർ താമസിക്കുന്ന സ്‌നേഹമന്ദിരങ്ങളിലും സഹായമെത്തിച്ചു നൽകി. ക്ലബിന്റെ കൃഷിയിൽ ലഭിച്ച അരിയും പച്ചക്കറിയുമുൾപ്പെടെ പലവ്യഞ്ജനങ്ങളും മരുന്നുകളും വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് സുജിത് പോൾ നേതൃത്വം നൽകി. ഡിസ്ട്രിക്ട് ഗവർണർ കെ.എസ്. മാത്യു, രഞ്ജിത് പോൾ, ബിനോയ് ടി. ബേബി, ജിബി പോൾ, ജിജി ബേബി എന്നിവർ പങ്കെടുത്തു.