kklm
തിരുമാറാടി പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് യൂത്ത് കോൺഗ്രസ് സുരക്ഷാ സാമഗ്രികൾ നൽകുന്നത് യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺമാത്യു ഉദ്ഘാടനം ചെയ്യുന്നു

തിരുമാറാടി: കൊവിഡ് രണ്ടാംതരംഗത്തിനെ നേരിടാൻ തിരുമാറാടി പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് തിരുമാറാടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക്, ഫെയ്സ് ഷീൽഡ്, സാനിറ്റൈസർ, ഗ്ളൗസ് എന്നിവ നൽകി. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് അരുൺമാത്യു ഉദ്ഘാടം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാമോൾ പ്രകാശൻ, ഡോ. സിജോ ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ സോണി തോമസ്എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, സ്റ്റാലിൻ മാത്യു , ബിനോയ് കള്ളാട്ടുകുഴി എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യക്കിറ്റുകളും സുരക്ഷാസാമഗ്രികളും സ്പോൺസർ ചെയ്തത് റോബിൻ കൊരണ്ടിപ്പിള്ളിയും കുടുംബാംഗങ്ങളുമാണ്.
പിറവം രാജീവ്ഗാന്ധി കൾച്ചറൽഫോറം നൽകിയ ഭക്ഷ്യക്കിറ്റുകൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും വിതരണംചെയ്തു.