കാലടി: കാഞ്ഞൂർ തുറവുങ്കര യൂസഫ് മെമ്മോറിയൽ വായനശാല മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 10800 രൂപ നൽകി. ആലൂവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജിക്ക് ലൈബ്രറി പ്രസിഡന്റ് പി. എച്ച്.നൗഷാദ് തുക കൈമാറി. താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.കെ. അശോകൻ, ലൈബ്രറി സെക്രട്ടറി എ.എ. ഗോപി, എ.എ. സന്തോഷ്, എം.ആർ. അജയൻ, പി.ടി. അനൂപ്, ഇ.എസ്. സതീശൻ എന്നിവർ പങ്കെടുത്തു.