മൂവാറ്റുപുഴ: രക്തസാക്ഷി എ.എം. കുഞ്ഞുബാവയുടെ ഭാര്യ ഉമൈബബീവി ഒരുമാസത്തെ പെൻഷൻ തുക വാക്സിൻ ചലഞ്ചിലേക്ക് കൈമാറി. മൂവാറ്റുപുഴ അർബൻ ബാങ്ക് ബ്രാഞ്ച് മാനേജരായാണ് ഉമൈബബീവി വിരമിച്ചത്. തന്റെ ആഗ്രഹം ബാങ്ക് ജീവനക്കാരനായ ഫെബിൻ മാത്യുവിനെ അറിയിച്ചു. ബാങ്ക് ചെയർമാനും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ ഉമൈബയുടെ വസതിയിലെത്തി പേരക്കുട്ടി മുഹമ്മദ് സായിദിൽനിന്ന് 15,000 രൂപയുടെ ചെക്ക് കൈപ്പറ്റി. ഉമൈബബീവിയും മകൾ റെമീസയും സന്നിഹിതരായിരുന്നു.