കൊച്ചി: കൊവിഡ് ബാധിതർക്കൊപ്പം കൊവിഡ് പ്രോട്ടോക്കോൾ ലംഘകരുടെ എണ്ണവും കുതിക്കുന്നു. ഇത്തരത്തിൽ ഇന്നലെ വരെ 16.75 ലക്ഷം കേസുകളാണെടുത്തത്. അനുസരണക്കേടിന്റെ പേരിൽ ഏറ്റവും കൂടുതൽ പേർ കുടുങ്ങിയത് മലപ്പുറത്താണ്. പിന്നാലെ തൃശൂർ, കണ്ണൂർ, പാലക്കാട്, കൊല്ലം, ഇടുക്കി ജില്ലകളുമുണ്ട്.

ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് വിലസുന്നവർ ഏറെയും (1,03,396 പേർ) മലപ്പുറത്താണ്. വഴിയിൽ തുപ്പി വയ്യാവേലി പിടിക്കുന്നതിൽ കൊല്ലംകാരാണ് (5022) മുന്നിൽ. വ്യാപാരസ്ഥാപനങ്ങൾ തുറക്കുക, വഴിയിൽ തുപ്പുക, കടകളിൽ സാമൂഹിക അകലം പാലിക്കാതിരിക്കുക, അനധികൃതമായി കൂട്ടംകൂടുക, ജീവനക്കാർ മാസ്കും സാനിറ്റൈസറും ഉപയോഗിക്കാത്ത ജോലിചെയ്യുക, ശരിയായ രീതിയിൽ മാസ്ക് ധരിക്കാതിരിക്കുക, മാസ്ക് ധരിക്കാതെ കൂട്ടംകൂടുക, പൊതുഗതാഗത സംവിധാനങ്ങളിലെ പ്രോട്ടോക്കോൾ ലംഘനം എന്നീ കുറ്റകൃത്യങ്ങളിലാണ് പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും നടപടിയെടുക്കുന്നത്.

 ഇതുവരെ കേസിൽ കുടുങ്ങിയവർ, ബ്രാക്കറ്റിൽ ഇന്നലത്തെ കേസുകൾ

1. മലപ്പുറം- 3,09,048 (1451)

2. തൃശൂർ- 2,11,992 (62)

3. കണ്ണൂർ- 1,80,250 (4601)

4. പാലക്കാട്- 1,54,542 (1,177)

5.കൊല്ലം- 1,34,771 (879)

6.ഇടുക്കി- 1,14,090 (238)

7. കോഴിക്കോട്- 99093 (277)

8. എറണാകുളം- 98616 (480)

9. പത്തനംതിട്ട- 93,824 (13)

10. ആലപ്പുഴ- 78214 (160)

11. തിരുവനന്തപുരം- 76107 (166)

12 .കോട്ടയം- 75274 (276)

13. കാസർകോട്- 26,845 (174)

14. വയനാട്- 22,448 (91)

ആകെ: 16,75,114 (10,045)