കളമശേരി: കൊവിഡ് പ്രതിരോധത്തിന് അലോപ്പതിയെ മാത്രം ആശ്രയിക്കാതെ ഹോമിയോ , ആയൂർവേദം തുടങ്ങിയ വൈദ്യശാഖകളെക്കൂടി പരിഗണിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ജെ .സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന കമ്മറ്റിയിൽ ജില്ലാ സെക്രട്ടറി കെ .എം .പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു , സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി .വേലായുധൻ നായർ , കെ .ആർ. പ്രദീപ് കുമാർ , വി .എം. അബൂ , ജോസഫ് കുരിശുംമൂട്ടിൽ, എസ്. ജയദേവൻ, അന്നമ്മ ജോർജ് , എം.ഐ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി എം .ഐ കുര്യാക്കോസിനെ (കോതമംഗലം)തിരഞ്ഞെടുത്തു.