police

തൃക്കാക്കര: കൊവിഡിൽ വിശ്രമമില്ലാതെ ജോലിചെയ്യുന്ന പൊലീസുകാർക്ക് കൈത്താങ്ങായി യുവാക്കളുടെ സംഘടയായ ആശ്രയം. ഇന്നലെ കാക്കനാട്,ഇൻഫോപാർക്ക് പരിധിയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടാനാ പ്രവർത്തകർ ഭക്ഷണവും കുപ്പിവെള്ളവും നൽകി.

യുവാക്കളുടെ കൂട്ടായ്മക്ക് പിന്തുണയുമായി തൃക്കാക്കര എ.സി.പി ആർ.ശ്രീകുമാർ,തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ,കളമശേരി നഗരസഭ നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ,കൗൺസിലർ ഉണ്ണി കാക്കനാട് എന്നിവരും രംഗത്തെത്തി. വരും ദിവസങ്ങളിൽ പൊലീസുകാർക്ക് പുറമെ ആരോഗ്യ പ്രവർത്തകർക്കും, വഴിയോരത്ത് കഴിയുന്നവർക്കും ഭക്ഷണം നൽകുമെന്ന് ആശ്രയ സന്നദ്ധ സംഘടയുടെ പ്രവർത്തകരായ കൃഷ്ണകുമാറും നജീബ് പള്ളക്കലും പറഞ്ഞു.