പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മൂത്തകുന്നം ഹെൽത്ത് സെന്ററിലേക്ക് പത്ത് ഓക്സിമീറ്ററുകൾ നൽകി. വടക്കേക്കര ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രത്നൻ ഡോക്ടർക്ക് ഓക്സീമീറ്ററുകൾ കൈമാറി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനിൽ ഏലിയാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ്, ടി.കെ. ഷാരി, പി.എം. ആന്റണി എന്നിവർ പങ്കെടുത്തു.