rev-sr-saira-76

കൊച്ചി: എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് കോൺവെന്റിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൈറ സി.എസ്.എസ്.ടി. (76) നിര്യാതയായി.

എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ്, സെന്റ് ആന്റണീസ് കച്ചേരിപ്പടി, സെന്റ് ജോസഫ്‌സ് കോൺവെന്റ് തൃശൂർ എന്നിവിടങ്ങളിൽ സുപ്പീരിയറായും സി. എസ്. എസ്. ടി. കോർപ്പറേറ്റ് മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് മൂലംകുഴി വെളിപ്പറമ്പിൽ പരേതരായ ചെസ്സി-ഫിലോമിന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പോൾ വില്ല്യം, ഫ്രാൻസിസ്, പരേതരായ ദിദിമോസ്, റെമി ജോസ്, ജോർജ്ജ് സേവ്യർ (ജോയി).