കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി കിടക്കകൾ, ഓക്‌സിജൻ ലഭ്യത, വാക്‌സിനേഷൻ എന്നിവ വർദ്ധിക്കാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ബി.പി.സി.എൽ കാമ്പസിൽ 1000 ഓക്‌സിജൻ കിടക്കകൾ കൂടി അധികമായി തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ജില്ലാ കളക്ടർ എസ്. സുഹാസ് ജനപ്രതിനിധികൾക്കൊപ്പം ഇവിടെ എത്തി പരിശോധന നടത്തി. 15000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ചാണ് 1000 കിടക്കകൾ തയ്യാറാക്കുക. റിഫൈനറിയിൽ ഇപ്പോൾ തയ്യറാക്കിയ 500 കിടക്കകളുള്ള ആശുപത്രിക്ക് പുറമേയാണ് പുതിയ സംവിധാനം. ഓക്‌സിജൻ ലഭ്യതയുടെ അനുകൂല ഘടകം കൂടി മുൻ നിർത്തിയാണ് ഈ ദൗത്യം ആരംഭിച്ചിട്ടുള്ളത്.