തൃക്കാക്കര: ലോക് ഡൗൺ പാലനം ഉറപ്പു വരുത്തുന്നതിനായി പൊലീസ് ജില്ലയിൽ നിരീക്ഷണം ശക്തമാക്കി. ശനിയാഴ്ചയും പരിശോധനകൾ തുടർന്നു. ജില്ലയിലെ വിവിധയിടങ്ങളിലായി 243 കേസുകൾ രജിസ്റ്റർ ചെയ്തു. കർശന ലംഘനങ്ങൾ നടത്തിയ 55 ആളുകളെ പൊലീസ് അറസ്റ്റു ചെയ്തു. 160 വാഹനങ്ങൾ പിടിച്ചെടുത്തു. പിഴയിനത്തിൽ 268500 രൂപയും ഈടാക്കി.