maliankara
മാല്യങ്കരയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു.

പറവൂർ: വടക്കേക്കര പഞ്ചായത്തിൽ കൊവിഡ് വ്യാപനം കൂടുതലായുള്ള മാല്യങ്കര പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഒന്ന്, ഇരുപത് വാർഡുകളിലെ കൊവിഡ് ബാധിതപ്രദേശങ്ങളിലാണ് പ്രത്യേകം തയ്യാറാക്കിയ അണുവിമുക്തലായനി സ്പ്രേ ചെയ്തത്. എം.എസ്. സന്ദീപ്, എൻ.ജെ. സജയ്, പി.പി. പ്രേമദാസ്, അനിൽകുമാർ, വി.ജി. പ്രസാദ്, കെ.പി. ബിനീഷ് എന്നിവർ നേതൃത്വം നൽകി.