a
നവദമ്പതികളായ അജിത്തും രേഷ്മയും രായമംഗലം പഞ്ചായത്തിന്റെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സ്മിതഅനിൽകുമാർ, മെമ്പർ ഫെബിൻകുര്യാക്കോസ് എന്നിവർ ഏറ്റുവാങ്ങുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് നവദമ്പതികൾ 10000 രൂപ നൽകി. രായമംഗലം കാണിച്ചാട്ടുവീട്ടിൽ കെ.പി. വേണുവിന്റേയും ദീപയുടേയും മകൾ രേഷ്മയും വണ്ണപ്പുറം മുള്ളരിങ്ങാട് പൂക്കാലത്തുവീട്ടിൽ സോമരാജന്റേയും വിലാസിനിയുടേയും

മകൻ അജിത്തുമാണ് തുക കൈമാറിയത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാറും മെമ്പർ ഫെബിൻ കുര്യാക്കോസും ചേർന്ന് തുക ഏറ്റുവാങ്ങി.