പറവൂർ: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാൾ നാളെ (ചൊവ്വ) നടക്കും. രാവിലെ 10.30ന് തിരുനാൾ കുർബാനയ്ക്ക് ഫാ. ഷിബിൻ കൂളിയത്ത് കാർമ്മികനാവും. നൊവേന, ആരാധന, രോഗശാന്തി ശുശ്രൂഷ, ഊട്ടുനേർച്ച ആശീർവാദം എന്നിവ നടക്കും. പള്ളിയുടെ യൂട്യൂബ് ചാനൽവഴിയും പ്രാദേശിക ചാനൽവഴിയും വിശ്വാസികൾക്ക് കർമങ്ങൾ തത്സമയം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. കൊവിഡ് ബാധിതർക്കും ക്വാറന്റെയിനിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിച്ചുനൽകിയാണ് ഈ വർഷത്തെ ഊട്ടുതിരുനാൾ നടത്തുന്നതെന്ന് റെക്ടർ ഫാ. ബിനു മുക്കത്ത്, സഹവികാരി ഫാ. സിബിൻ കല്ലറയ്ക്കൽ എന്നിവർ അറിയിച്ചു.